ആയിരം പൂ വിടർന്നൂ (Happy)

ആയിരം പൂ വിടർന്നൂ എന്റെ മോഹവാടികയിൽ
പൂവുകൾ തേനലിഞ്ഞു രാഗചൈത്രയാമിനിയിൽ
ആയിരം പൂ വിടർന്നൂ എന്റെ മോഹവാടികയിൽ
പൂവുകൾ തേനണിഞ്ഞു രാഗചൈത്രയാമിനിയിൽ

നിന്നെ ഞാൻ കാത്തുനിന്നൂ മഞ്ഞണിഞ്ഞ രാവുകളിൽ
നിന്നെ ഞാൻ ഓർത്തു നിന്നൂ പൊന്നണിഞ്ഞ വീഥികളിൽ
നിൻ നിഴൽ പോലെയെന്നെ പിൻതുടരാൻ അനുവദിക്കൂ
എന്നിലെ സൗരഭങ്ങൾ ഒന്നിനി നീ സ്വീകരിക്കൂ

ചാമരം കയ്യിലേന്തി മാഘമണിത്തെന്നൽ വന്നൂ
ചന്ദനത്തേരുമായി വാർമതിയും വിണ്ണിൽ വന്നൂ
എന്റെയീ സൂനതല്പം പങ്കിടുവാൻ നീ വരില്ലേ
നിന്നിലെ പ്രേമസുധ പകർന്നെനിക്കു നീ തരില്ലേ
പൂവുകൾ തേനണിഞ്ഞു രാഗചൈത്രയാമിനിയിൽ
ആയിരം പൂ വിടർന്നൂ എന്റെ മോഹവാടികയിൽ  
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayiram Poo Vidarnnuu