നിത്യസഹായ മാതാവേ

നിത്യസഹായ മാതാവേ ലോകമാതാവേ
നിത്യസഹായ മാതാവേ ലോകമാതാവേ 

നിത്യദുഃഖങ്ങൾ തൻ കാൽവരിക്കുന്നിൽ നീ
ശോശന്നപ്പൂക്കൾ വിടർത്തേണമേ എന്നും
ശോശന്നപ്പൂക്കൾ വിടർത്തേണമേ  
നിത്യസഹായ മാതാവേ ലോകമാതാവേ 

അഴലിന്റെ പാഴ്മരുഭൂമിയിൽ നിന്മനം
കുളിർമാരി ചൊരിയേണമേ 
അഴലിന്റെ പാഴ്മരുഭൂമിയിൽ നിന്മനം
കുളിർമാരി ചൊരിയേണമേ 

ഇരുളിന്റെ രഥമോടും പാതയിൽ നിൻ കരം
പൊന്നൊളി വിതറേണമേ എന്നും
പൊന്നൊളി വിതറേണമേ 

നിത്യസഹായ മാതാവേ ലോകമാതാവേ 

ദാഹിച്ചു കേഴുന്ന പൈതങ്ങൾ ഞങ്ങളിൽ
സ്നേഹം ചുരത്തുന്ന ദേവമാതേ
ദാഹിച്ചു കേഴുന്ന പൈതങ്ങൾ ഞങ്ങളിൽ
സ്നേഹം ചുരത്തുന്ന ദേവമാതേ

നിൻ കാലടിപ്പൂവിൽ ആശ്വാസം തേടുന്നു
നിൻ സ്തുതിഗീതങ്ങൾ പാടീ എന്നും
നിന്നപദാനങ്ങൾ വാഴ്ത്തീ

നിത്യസഹായ മാതാവേ ലോകമാതാവേ  
നിത്യദുഃഖങ്ങൾ തൻ കാൽവരിക്കുന്നിൽ നീ
ശോശന്നപ്പൂക്കൾ വിടർത്തേണമേ എന്നും
ശോശന്നപ്പൂക്കൾ വിടർത്തേണമേ  
നിത്യസഹായ മാതാവേ ലോകമാതാവേ 

 
 
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Nithyasahaaya Maathaave