കണ്ടാൽ നല്ലൊരു മാരന്റെ ഖൽബില്
കണ്ടാൽ നല്ലൊരു മാരന്റെ ഖൽബില്
പണ്ടേ കുടികൊണ്ട മണവാട്ടി
കാണാൻ ചേലുള്ള മാരന്റെ കണ്ണില്
കണ്ണായ് തുടിക്കണ മണവാട്ടി (കണ്ടാൽ നല്ലൊരു)
സ്വപ്നം പൂക്കും രാവായി
സ്വർഗ്ഗം കാണും രാവായി
കണ്ണിൽ കാണാൻ കൊതിയായി
കണ്ണിൽ നെഞ്ചിൻ മൊഴിയായി
കണ്ണിലണഞ്ഞൊരു ഹൂറിയെ മാരൻ
മാറിലൊതുക്കും ഹാലായി
എന്തിനാണീ കള്ളനാണം വെണ്ണിലാവിന്ന്
എന്തിനാണീ കള്ളനോട്ടം പെൺകിടാവിന്ന്
കണ്ടാൽ നല്ലൊരു മാരന്റെ ഖൽബില്
പണ്ടേ കുടികൊണ്ട മണവാട്ടി
താനനതന്തന്നാ തനതാനനതന്തന്നാ
താനനതന്ത താനനനാനാ
ചുണ്ടിൽ ചോരപ്പൂവായി
പൂവിൽ പുത്തൻ തേനായി
കണ്ണിൽ മയ്യിൻ കടലായീ
ഉള്ളിൽ മോഹത്തിരയായി
മുൻപു പറഞ്ഞൊരു കളിവാക്കോർത്ത്
നെഞ്ചു മിടിക്കും ഒന്നായി
മുൻപു പറഞ്ഞൊരു കളിവാക്കോർത്ത്
നെഞ്ചു മിടിക്കും ഒന്നായി
എന്തിനാണീ മൗനമിപ്പോൾ മാരിവില്ലിന്ന്
എന്തിനാണീ അങ്കലാപ്പ് മാൻകിടാവിന്ന്
കണ്ടാൽ നല്ലൊരു മാരന്റെ ഖൽബില്
പണ്ടേ കുടികൊണ്ട മണവാട്ടി
കാണാൻ ചേലുള്ള മാരന്റെ കണ്ണില്
കണ്ണായ് തുടിക്കണ മണവാട്ടി (കണ്ടാൽ നല്ലൊരു)