എൻ അൻപേ
എൻ അൻപേ നീയിതെങ്ങ്
കല്ലായ് ഞാൻ കാത്തിരുന്ന്
കുരുന്നേ ഇലന്തേ വഴിക്കൺനട്ട് ഞാനിരുന്ന്
ആളും ഈ തീക്കടലിൽ
ഏറുന്നേ ഉൾത്തുയിര്...
വിതുമ്പും ഹൃദന്തം മീട്ടുന്നീ താരാട്ട്
ആരിരാരോ ആരിരാരോ
വാവുറങ്ങാൻ നേരമായേ
നെഞ്ചിടിപ്പിൻ താളമൊത്ത്
എൻ ഉയിരിൻ പാൽ നുണഞ്ഞ്
ഉള്ളിന്നുള്ളിൽ പ്രാണനേക്കാൾ
പ്രാണനായ് നീ നിറഞ്ഞേ
കണ്മുന്നിൽ നീ വളർന്നേ
സങ്കല്പം പൂത്തുലഞ്ഞേ...
അതിനിടെ ഒരു ഞൊടി
കൺപൊത്തി നീ മാഞ്ഞോ
ആരിരാരോ ആരിരാരോ
വാവുറങ്ങാ... നേരമായേ
എൻ ചിറകിൻ ചൂടു പറ്റി
തത്തി നിൽക്കും കുഞ്ഞു പക്ഷി
പാഴ്‌മണലിൽ വാക്കുപോലെ
തിരയിൽ നീ മായുന്നോ
വീഴുന്നു തെന്നലിലായ് മാമ്പൂക്കൾ മുറ്റമതിൽ
കിലുങ്ങിടും കൊലുസ്സുമായ് വന്നില്ലേ നീയിനിയും
ആരിരാരോ ആരിരാരോ
വാവുറങ്ങാൻ നേരമായേ
എൻ അൻപേ നീയിതെങ്ങ്
കല്ലായ് ഞാൻ കാത്തിരുന്ന്
കുരുന്നേ ഇലന്തേ വഴിക്കൺനട്ട് ഞാനിരുന്ന്
ആളും ഈ തീക്കടലിൽ ഏറുന്നേ ഉൾത്തുയിര്
വിതുമ്പും ഹൃദന്തം മീട്ടുന്നീ താരാട്ട്
ആരിരാരോ ആരിരാരോ
വാവുറങ്ങാൻ നേരമായേ...