ചാഞ്ചക്കം ചാഞ്ചക്കം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടി വാ
ആകാശ കൊമ്പത്ത് ചേക്കേറി വാ
അമ്പിളിപ്പെണ്ണിൻ മാറിലുറങ്ങും
ചെല്ലമാൻ കുഞ്ഞിനെ തൊട്ടേ വാ
അത്തക്കം പിത്തക്കം വാലാട്ടി വാ
അണ്ണാറക്കണ്ണനെ ചങ്ങാത്തം താ
വെണ്മുകിൽ പയ്യിൻ വെണ്ണിലാ പാല്
പ്ലാവിലക്കുമ്പിളിൽ നൽകീടാം...
പുള്ളിപ്പൂങ്കുയിൽ പെണ്ണാളെ
കൂവി പാടണ പാട്ടിലെ കൽക്കണ്ട തേന്മണം
തന്നത് കാറ്റാണോ...
അതിലിത്തിരി ഞങ്ങക്കും തന്നീടാമോ
ചാഞ്ചക്കം ചാഞ്ചക്കം...
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടി വാ
ആകാശ കൊമ്പത്ത് ചേക്കേറി വാ
അമ്പിളിപ്പെണ്ണിൻ മാറിലുറങ്ങും
ചെല്ലമാൻ കുഞ്ഞിനെ തൊട്ടേ വാ
കുഞ്ഞിപ്പൂവിൻ ചുണ്ടുകളിൽ
പുഞ്ചിരി പൊൻവെയിലൊന്നുദിക്കാൻ
പൂമ്പാറ്റയായി പാറിപ്പറന്നെ ഞാനടുത്തെത്തീടാം
കാണാതെത്തും കള്ളിപ്പൂച്ചേ
ഉമ്മറത്തോളം വന്നീടാമോ ..
കണ്ണാരംപൊത്തി എണ്ണിക്കളിക്കാൻ
കൂട്ടായ് നിൽക്കാമോ...
വരുമോ വൈകിടാതെ മണിമുത്തിൻ തൂമഴയേ
മീനത്തിൻ ചൂടത്തിൽ ഉമ്മത്തിൻ
കുഞ്ഞിൻ കണ്ണും കരളും കുളിർന്നിടുവാൻ
ചാഞ്ചക്കം ചാഞ്ചക്കം...
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടി വാ
ആകാശ കൊമ്പത്ത് ചേക്കേറി വാ
അമ്പിളിപ്പെണ്ണിൻ മാറിലുറങ്ങും
ചെല്ലമാൻ കുഞ്ഞിനെ തൊട്ടേ വാ
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടി വാ
ആകാശ കൊമ്പത്ത് ചേക്കേറി വാ
അമ്പിളിപ്പെണ്ണിൻ മാറിലുറങ്ങും
ചെല്ലമാൻ കുഞ്ഞിനെ തൊട്ടേ വാ