കൂടെ ടൈറ്റിൽ ട്രാക്ക്

തെമ്മാടി തെന്നലായ് ചെഞ്ചില്ലം തെന്നവേ
താന്തോന്നി തുമ്പിയായ് ആകാശം തൊട്ടുവോ
ചുമ്മാ കൺ ചിമ്മവേ
രാവും വെയിൽ പെയ്തുവോ
ചെമ്മേയീ മണ്ണിലും ...
താരങ്ങൾ മിന്നിയോ...
ദൂരെ ദൂരെ...തീരം തേടാം
കൂടെ കൂടെ കൂടും കൂട്ടാം...

പേരറിയാ മേടകൾ കാണാവഴി തേടിയോ
അകലകലൊരു ചില്ലമേൽ
ചേക്കേറിയൊ കിളികളായ്...
പലകുറി ഋതു മറന്നും  
തളിരിലകളിൽ നിറം തൂവിയതിൽ
അലിയാം മഴയായ് മണ്ണിൽ താണിറങ്ങാം
ദൂരെ ദൂരെ...തീരം തേടാം
കൂടെ കൂടെ കൂടും കൂട്ടാം...

ഏതോ കാണാ പൂവിൻ ഗന്ധം
തേടി പോവാലോ....
ആരും കേൾക്കാ കാടിൻ പാട്ടിൻ
ഈണം മൂളാലോ...
കൈയ്യെത്തും ചാരെ നീ ...
കണ്ണെത്താ ദൂരെ ഞാൻ
ലഹരിയായ് കൂട്ടിവയ്ക്കാം തൂവലും
കോടമഞ്ഞിൻ പീലിയും നിനവുമായ്
കൂടെ കൂടെ കൂടും കൂട്ടാം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
koode