പറന്നേ

ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ വാതിൽ തള്ളിപ്പോന്നേ
തെന്നിത്തെന്നിപ്പാറിപോകാനായ് 
ഈ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും പൂകും കുന്നും 
കാണുവാനായ് ഒന്നിച്ചോടാം വാ...
ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ 
ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ
ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ 
ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ

പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ          

ആടുന്നു പൂക്കൾ വാടുന്നു പൂക്കൾ കാലത്തിൻ ചിരിപോലെ 
കാണുന്നു മുന്നിൽ ഏതോ കിനാക്കൾ ചായുന്നു പോരാമോ      
പാടുന്നു മൗനം മൂളുന്നു താളം തോളത്തുകൂടാമോ
ഈ ഭൂമിയാകെ വീശുന്ന കാറ്റായ് മോഹങ്ങൾ പാറുന്നോ 
വാതിലടയ്ക്കാതെ താഴുമുറുക്കാതെ ഗാനം നിലയ്ക്കാതെ 
ഈ കാടും മേടും കേറിപ്പോകാല്ലോ..
പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ          

നീലമേഘത്തോപ്പിൽ അഞ്ചിതഞ്ചും കാറ്റേ 
കേൾക്കുന്നില്ലേ രാവിൻ സംഗീതം 
മാരിവില്ലിൻ തുഞ്ചിൽ തുള്ളിപ്പോകും കാറ്റേ 
കാണുകില്ലേ മായപ്പൂക്കാലം
നോവിലിരിയ്ക്കാതെ ഓർമ്മ വിളിക്കാതെ
പേടി കുരുക്കാതെ 
ഈ വാനം മേലെ പാറിപ്പോകാല്ലോ..

പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ          

പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paranne

Additional Info

Year: 
2018

അനുബന്ധവർത്തമാനം