വാനവില്ലേ

വാനവില്ലേ.. നോക്കുകില്ലേ ....
കോടമഞ്ഞിൻ ചില്ലിലൂടെ ....
ഒന്നു മെല്ലെ.. ചായുകില്ലേ ...
ഓർമ്മപെയ്യും ചില്ലമേലെ
തേടും കണ്ണിലൂടെ.. മായും നോവിലൂടെ
വീണ്ടും പോരുകില്ലേ...
വാനവില്ലേ.. നോക്കുകില്ലേ ....
കോടമഞ്ഞിൻ ചില്ലിലൂടെ...

ഓർക്കാതെ.. വന്നുവീഴും ..
തൂമഞ്ഞിൻ തുള്ളിപോലും
നീ വരാനായ്.. ഈ വനാന്തം  
ഏതൊരോമൽ കൂടിനുള്ളിൽ
അത്രമേൽ ഇഷ്ടമായ് കാത്തുവോ...
വാനവില്ലേ.. നോക്കുകില്ലേ ....
കോടമഞ്ഞിൻ ചില്ലിലൂടെ...

ഹേമന്തം മൂടി മൂടി
താഴ്വാരം മാഞ്ഞതല്ലേ...
വീണൊഴിഞ്ഞു മണ്ണിലാകെ..
തൂവസന്തം വന്നപോലെ
പിന്നെ നാമൊന്നുപോൽ ചേർന്നുപോയ്
വാനവില്ലേ.. നോക്കുകില്ലേ ....
കോടമഞ്ഞിൻ ചില്ലിലൂടെ
തേടും കണ്ണിലൂടെ..വീണ്ടും പോരുകില്ലേ...

Koode | Vaanaville Song| Prithviraj Sukumaran, Parvathy, Nazriya Nazim| Anjali Menon| M Jayachandran