ആരോരും

ആരോരും വരാനില്ല എന്നാലും
രാവോരം നിലാവില്ല എന്നാലും (2)
ഒരിതൾ നീ നീർത്തി നിന്നു
ആരെയോ നീ കത്തുവോ...
ഓർമ്മകൾതൻ മഞ്ഞിൽ മുങ്ങും
പേരറിയാ പൂവുപോൽ...
അരികിലായ് പുലർവേള വന്നുവോ
കവിളിലെ മിഴിനീരിൽ കണ്ടുവോ
തഴുകിടാതെയാ വഴിയിലൂടാവേ
അകലെയായ് ദൂരെ പോയോ..
അകലെയായ് ദൂരെ പോയോ...

നിൻ നിനവിലോ.. നിൻ കനവിലോ
മധുശലഭമോ വന്നീലല്ലോ...
മിഴി പൂട്ടാതെ നീ ഓരോരോ രാവിലും
ആരോരും കാണാതെ ഇരുളാഴങ്ങൾ നീന്തിയോ
നിൻ നിഴൽ വീണിഴയും
കദനം പെയ്യും താഴ്വര...
മെഴുകിൻ നാളം പോലെ മായും
മോഹങ്ങളിൽ മങ്ങി മങ്ങി ...
ഇതളുകൾ അടരുന്നു പിന്നെയും
അലസമായ്... അലയുന്നു തെന്നലും
തിരികെ വന്നിടാൻ നിമിഷമങ്ങനെ
കൊഴിയവേ.. കാണാതെ പോയോ
കൊഴിയവേ... കാണാതെ പോയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arorum