ഗഗനമേ ഗഗനമേ

ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ
ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ
ഏകാന്തതയിലെ പേരറിയാത്തൊരു
മൂകനക്ഷത്രമേ പേടീ...
ഭൂമിയ്ക്കു നിന്നെക്കണ്ടിട്ടു പേടി
പേടി..പേടി..
ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ

ഏതോയുഗത്തിലെ നിശ്ശബ്ദതയുടേ
ഭൂതോദയം പോലേ
അവതരിച്ചൂ നീ അവതരിച്ചൂ
കാലത്തിന്‍ കാണാത്ത ചുമരുംചാരി നീ
ഏകാകിയായ് നില്‍പ്പൂ നീ
ഏകാകിയായ് നില്‍പ്പൂ
കത്തുന്ന കണ്ണുമായ് ക്ഷീരപഥത്തിലെ രാത്രിഞ്ചരനെപ്പോലെ - ഒരു
രാത്രിഞ്ചരനെപ്പോലെ
ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ

സൗരയൂഥത്തിന്റെ മാനസപുത്രിയാം
ഭൂമിദേവിയെപ്പോലെ
തപസ്സിരിക്കൂ നീ തപസ്സിരിക്കൂ
കാലത്തിന്‍ തേരില്‍ നിന്നൊരു
പെണ്‍പൂവിനെ കൈനീട്ടി വാങ്ങിക്കൂ - നീ
കൈനീട്ടി വാങ്ങിക്കൂ
ശൂന്യമാം നിന്റെയീ ഏകാന്തതയെ
സ്നേഹസുരഭിലമാക്കൂ - നീ
പ്രേമസുരഭിലമാക്കൂ

ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ
ഏകാന്തതയിലെ പേരറിയാത്തൊരു
മൂകനക്ഷത്രമേ പേടീ...
ഭൂമിയ്ക്കു നിന്നെക്കണ്ടിട്ടു പേടി
പേടി..പേടി..
ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gaganame

Additional Info

അനുബന്ധവർത്തമാനം