മകയിരം നക്ഷത്രം മണ്ണിൽവീണു (F)

മകയിരം നക്ഷത്രം മണ്ണിൽ വീണൂ
മടിയിൽ നിന്നൊരു മുത്തും വീണൂ
മുത്തിനെ മണ്ണിൽ കിടത്തിയുറക്കീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ

കാലത്തു കൺചിമ്മി ഉണർന്നാലോ മുത്തു
കണ്ണീരിന്നുള്ളിലലിഞ്ഞാലോ?
അമ്മയ്ക്കുമാത്രം അകക്കാമ്പിൽ തുളുമ്പും
അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ
പൊട്ടിക്കരഞ്ഞാലോ?
വാവോ..മുത്തു വാവോ..വാവോ മുത്തു വാവോ(3)

സ്വപ്നത്തിലമ്മ വന്നെടുത്താലോ മുത്തിൻ
ഉൾപ്പൂവിലുമ്മ കൊടുത്താലോ?
സ്വർഗ്ഗത്തുമാത്രം മനസ്സിലാകാറുള്ള
ശബ്ദത്തിൽ കൊഞ്ചി വിളിച്ചാലോ മുത്തു
കൊഞ്ചി വിളിച്ചാലോ?
വാവോ..മുത്തു വാവോ..വാവോ മുത്തു വാവോ(3)    (മകയിരം നക്ഷത്രം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makayiram nakshathram

Additional Info

അനുബന്ധവർത്തമാനം