മകയിരം നക്ഷത്രം (D)
മകയിരം നക്ഷത്രം മണ്ണില്‍ വീണു
മടിയില്‍ നിന്നൊരു മുത്തും വീണു
മുത്തിനെ മണ്ണില്‍ കിടത്തിയുറക്കി
മാനത്തെ നക്ഷത്രം മടങ്ങിപ്പോയി
മാനത്തെ നക്ഷത്രം മടങ്ങിപ്പോയി
(മകയിരം നക്ഷത്രം മണ്ണില്‍)
കാലത്ത് കണ്‍ചിമ്മി ഉണര്‍ന്നാലോ മുത്ത്
കണ്ണീരിനുള്ളിലലിഞ്ഞാലോ (2)
അമ്മയ്ക്ക് മാത്രം അകക്കാമ്പില്‍ തുളുമ്പും..
അമ്മയ്ക്ക് മാത്രം അകക്കാമ്പില്‍ തുളുമ്പും..
അമ്മിഞ്ഞപ്പാലിന് കരഞ്ഞാലോ
മുത്ത്... പൊട്ടിക്കരഞ്ഞാലോ
വാവോ മുത്ത് വാവോ വാവോ
വാവോ..വാവോ..
(മകയിരം നക്ഷത്രം മണ്ണില്‍)
സ്വപ്നത്തിലമ്മവന്നെടുത്താലോ മുത്തിന്‍
ഉള്‍പ്പൂവിലുമ്മ കൊടുത്താലോ (2)
സ്വര്‍ഗ്ഗത്തു മാത്രം മനസ്സിലാകാറുള്ള
സ്വര്‍ഗ്ഗത്തു മാത്രം മനസ്സിലാകാറുള്ള
ശബ്ദത്തില്‍ കൊഞ്ചി വിളിച്ചാലോ..
മുത്ത് കൂടെപ്പറന്നാലോ...
വാവോ മുത്ത് വാവോ വാവോ
വാവോ മുത്ത് വാവോ വാവോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Makayiram nakshathram
Additional Info
Year:
1974
ഗാനശാഖ: