വെളുത്തവാവിനും മക്കൾക്കും

ഓ.....
വെളുത്തവാവിനും മക്കൾക്കും
വെള്ളിത്തലേക്കെട്ട്
വേമ്പനാട്ടുകായലിനു മഞ്ഞക്കുറിക്കൂ‍ട്ട്
വേച്ചു വേച്ചു പന്തലിലെത്തും
കാറ്റിനിത്തിരി കള്ള് - ഒരു കോപ്പ
വെച്ചൂരെ തുറയരയനു വെറ്റിലപ്പാക്ക്
വെറ്റിലപ്പാക്ക്
വെളുത്തവാവിനും മക്കൾക്കും
വെള്ളിത്തലേക്കെട്ട്
വേമ്പനാട്ടുകായലിനു മഞ്ഞക്കുറിക്കൂ‍ട്ട്

കരിമ്പുള്ളി റൗക്കയിട്ടു കരിമീനും കൂട്ടുകാരും
കൈകൊട്ടി കളിക്കുന്ന കടവരികത്ത്
ആഹാ കടവരികത്ത്
കൈതപ്പൂക്കുടമുലഞ്ഞു വിരിഞ്ഞുവരും
പോലൊരു കല്യാണപ്പെണ്ണ്
അവൾ കൈകഴുകി തൊടേണ്ടൊരു
കല്യാണപ്പെണ്ണ്
ആ പെണ്ണിനെ ഞങ്ങൾക്ക് താ
പെൺതുറക്കാരേ
അതിനു പെൺപണമെണ്ണിവെയ്ക്കണം
ആൺതുറക്കാരേ
വെളുത്തവാവിനും മക്കൾക്കും
വെള്ളിത്തലേക്കെട്ട്
വേമ്പനാട്ടുകായലിനു മഞ്ഞക്കുറിക്കൂ‍ട്ട്

കളമുണ്ടും തോളിലിട്ട്
തൈത്തെങ്ങിൻ തേങ്കുടങ്ങൾ
ഇളംപാലു ചുരത്തുന്ന വരമ്പരികത്ത്
ആഹാ വരമ്പരികത്ത്
കളിയോടം തണ്ടു വെച്ച്
തുഴഞ്ഞു വരും പോലൊരു
കല്യാണപ്പയ്യൻ - അവൻ
കാമദേവൻ തൊഴേണ്ടൊരു
കല്യാണപ്പയ്യൻ
ആ പയ്യനെ ഞങ്ങൾക്കു താ പൂന്തുറക്കാരേ
അതിനാൺ പണം എണ്ണി വയ്ക്കണം
പെൺതുറക്കാരേ

വെളുത്തവാവിനും മക്കൾക്കും
വെള്ളിത്തലേക്കെട്ട്
വേമ്പനാട്ടുകായലിനു മഞ്ഞക്കുറിക്കൂ‍ട്ട്
വേച്ചു വേച്ചു പന്തലിലെത്തും
കാറ്റിനിത്തിരി കള്ള്
വെച്ചൂരെ തുറയരയനു വെറ്റിലപ്പാക്ക്
വെറ്റിലപ്പാക്ക്

Chakravakam | Malayalam Movie Song | Velutha Vaavinnum Makkalkkum...