പടിഞ്ഞാറൊരു പാലാഴി
പടിഞ്ഞാറൊരു പാലാഴി
പാലാഴിയിലൊരു പൊൻതോണി
തുഴയില്ലാതോടുന്ന തോണിക്കകത്തൊരു
തുള്ളാട്ടം തുള്ളണ പാവക്കുട്ടി
പാവക്കുട്ടി...പാവക്കുട്ടി
പാലാഴിയിലെ പാതിരാമണലിൽ
പവിഴം കുത്തിയ പാൽച്ചോറ്
പവിഴം കുത്തിയ പാൽചോറു വിളമ്പാൻ
പാവക്കുട്ടിക്കു പവൻകിണ്ണം
പവൻകിണ്ണം പവൻകിണ്ണം
(പടിഞ്ഞാറൊരു..)
പാലാഴീ പോകാൻ വഴിയേത്
ആറുകടലിനു പടിഞ്ഞാറ്
ഒന്നാം കടലിൽ പത്തിപ്പാമ്പ്
ങേ!
രണ്ടാം കടലിൽ നാഗരാജാവ്
അയ്യോ!
മൂന്നാം കടലിൽ കടൽക്കിഴവൻ
ആഹാ!
പിന്നെ നാലാം കടലിൽ ഭൂതത്താൻ
അയ്യയ്യോ! അഞ്ചാം കടലിൽ ?
അഞ്ചാം കടലിൽ അമ്പിളിമാമൻ
ആറാം കടലിൽ ആദിത്യഭഗവാൻ
അഞ്ചാം കടലിൽ അമ്പിളിമാമൻ
ആറാം കടലിൽ ആദിത്യഭഗവാൻ
ആറുകടലും കടന്നു ചെന്നാൽ
അടുത്തതു പിന്നെ പാലാഴി
(പടിഞ്ഞാറൊരു..)
പാലാഴിയിലെ പാവക്കുഞ്ഞിന്
പകൽ കിടന്നുറങ്ങാൻ പൂംതൊട്ടിൽ
പാലാഴിയിലെ പാവക്കുഞ്ഞിന്
പകൽ കിടന്നുറങ്ങാൻ പൂംതൊട്ടിൽ
പകൽ കിടന്നുറങ്ങണ പൂന്തൊട്ടിലാട്ടാൻ
പാൽക്കടലമ്മ വളർത്തമ്മ
അമ്മേക്കണ്ടാലെനിച്ചറിയാം
അച്ചാമുച്ചാനക്ഷത്രം
(പടിഞ്ഞാറൊരു..)