പമ്പാനദിയിലെ പൊന്നിനു പോകും
പമ്പാനദിയിലെ പൊന്നിനു പോകും
പവിഴവലക്കാരാ വലക്കാരാ വലക്കാരാ
നിൻ തളിർവല താഴും താഴെക്കടവിൽ
നിൻ തളിർവല താഴും താഴെക്കടവിൽ
താലികെട്ടാത്ത മീനൊണ്ടോ
പൂ പൂ പൂ പോലോരു മീനൊണ്ടോ
പൂ പൂ പൂ പോലോരു മീനൊണ്ടോ
പമ്പാനദിയിലെ പൊന്നിനു പോകും
പവിഴവലക്കാരാ വലക്കാരാ വലക്കാരാ
വെളുവെളുങ്ങനെ വെളുത്തിട്ടോ
പൂമീൻ കറുകറുങ്ങനെ കറുത്തിട്ടോ
ചിത്രചെതുമ്പൽ തുഴഞ്ഞേ വന്നവൾ
ഇഷ്ടം കൂടാറുണ്ടോ നിന്നോടിഷ്ടം കൂടാറുണ്ടോ
അരയന്റെ പൂന്തോണി ദൂരെ കാണുമ്പോൾ
അരികിലെത്താറുണ്ടോ
അരയന്റെ പൂന്തോണി ദൂരെ കാണുമ്പോൾ
അരികിലെത്താറുണ്ടോ -അരികിലെത്താറുണ്ടോ
പമ്പാനദിയിലെ പൊന്നിനു പോകും
പവിഴവലക്കാരാ വലക്കാരാ വലക്കാരാ
കിലുകിലുങ്ങനെ ചിരിച്ചിട്ടോ - നാണം
കുനുകുനുന്നനെ മുളച്ചിട്ടോ
കിലുകിലുങ്ങനെ ചിരിച്ചിട്ടോ - നാണം
കുനുകുനുന്നനെ മുളച്ചിട്ടോ
ഓളങ്ങൾ മാറിൽ പുതച്ചേ നിന്നവൾ
ഒളിയമ്പെയ്യാറുണ്ടോ - കണ്ണാൽ
ഒളിയമ്പെയ്യാറുണ്ടോ
ചിറകുള്ള നിൻ വല മെയ്യിൽ മുട്ടുമ്പോൾ
കുളിരുകോരാറുണ്ടോ
ചിറകുള്ള നിൻ വല മെയ്യിൽ മുട്ടുമ്പോൾ
കുളിരുകോരാറുണ്ടോ കുളിരുകോരാറുണ്ടോ
പമ്പാനദിയിലെ പൊന്നിനു പോകും
പവിഴവലക്കാരാ വലക്കാരാ വലക്കാരാ
നിൻ തളിർവല താഴും താഴെക്കടവിൽ
നിൻ തളിർവല താഴും താഴെക്കടവിൽ
താലികെട്ടാത്ത മീനൊണ്ടോ
പൂ പൂ പൂ പോലോരു മീനൊണ്ടോ
പൂ പൂ പൂ പോലോരു മീനൊണ്ടോ