ഒരു മയിൽ‌പ്പീലി

ഒരു മയിൽ‌പ്പീലിയായ് നീ
എൻ മനസ്സിന്റെ താളിൽ...
പ്രിയതരമാം കഥപറയാൻ
ഇവിടെ വരൂ കനിമകളെ
പൊൻവെയിലിൽ മലർമഴയിൽ ...
മഴവില്ലിൻ നിറമേഴും...
നിൻ മിഴിയഴകായ് നറുചിരിയായ് വിരിയുന്നു
ഓഹോ .... ഓ...ഏഹേ....
ഒരു മയിൽ‌പ്പീലിയായ് നീ
എൻ മനസ്സിന്റെ താളിൽ......

വെള്ളിത്താരമേന്തി മന്ദാരങ്ങൾ പൂത്തു
നിന്നെ വരവേൽക്കുവാൻ..
വേനൽക്കൊമ്പിൽ നിന്നും പുള്ളിക്കുയിൽ പാടി
നിന്നെ എതിരേൽക്കുവാൻ...
കൊഞ്ചും മൊഴിയാലേ വർണ്ണച്ചിറകാലെ
വന്നു നീയരികിൽ ...
അമ്മക്കിളിയെന്നും സ്നേഹത്തൊട്ടിലാട്ടി
പാടാം രാരിരാരോ...
കൽക്കണ്ടക്കുന്നിന്മേലെ അന്തിച്ചായം വീണാൽ
കണ്ണഞ്ചിപ്പോകും വർണ്ണത്തൂവൽ തേടി പോകാം
ഒരു മയിൽ‌പ്പീലിയായ് നീ
എൻ മനസ്സിന്റെ താളിൽ......

എന്നും നിന്നെക്കാണാൻ കണ്ണും നട്ടിരിപ്പൂ
സ്വപ്ന സാഫല്യമേ ..
ഓണപ്പൂ വിരിഞ്ഞു പൂമഴയിൽ നിന്നെ
പൂവിളികൾ കാതോർത്തിടാം ..
സ്നേഹപ്പീലി വീശി മിന്നും പൊന്നും ചാർത്തി
നിന്നെ ഞാനോരുക്കാം...
നിന്റെയുള്ളിലെന്നും നന്മയേറിടാനായ്
പാടാം ഞാനോമലേ ..
നക്ഷത്രപ്പൂവാം തേരിൽ സ്വപ്നത്തേരിൽ കേറാം
കണ്ണെത്താ ദൂരെ കാടും മേടും തേടി പോകാം
ഒരു മയിൽ‌പ്പീലിയായ് നീ
എൻ മനസ്സിന്റെ താളിൽ...

Velakkariyayirunnalum Neeyen Mohavalli | Oru Mayil Peeli Song Video | Madhu Balakrishnan | Viswajith