ഒരു യമുനാനദി ഓളമിളക്കിയെന്‍

ഒരു യമുനാനദി ഓളമിളക്കിയെന്‍
ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍
ഏതോ യുഗങ്ങളിലെ സ്വപ്‌നങ്ങള്‍ നിഴലിടും
മേദുരസന്ധ്യയെന്നില്‍ ചിറകൊതുക്കീ
ഒരു യമുനാനദി ഓളമിളക്കിയെന്‍
ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍

മൂകാംബരങ്ങളില്‍ കുഞ്ഞല ഞെറിഞ്ഞൊരു
നീരാ‍ഞ്ജനക്കുയില്‍ താണു വന്നൂ
രാസ കേളിതന്‍ പൂന്തുകിലിളകി
രാസ കേളിതന്‍ പൂന്തുകിലിളകി
രാഗമരന്ദമെന്നില്‍ ആറാടി
ഒരു യമുനാനദി ഓളമിളക്കിയെന്‍
ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍

ചേതോഹരങ്ങളാം കുഞ്ജസദനങ്ങളില്‍
ഗോപാംഗനയിവള്‍ തേടി നിന്നെ
വീണുടഞ്ഞൊരെന്‍ നൂപുരലയങ്ങള്‍
വീണുടഞ്ഞൊരെന്‍ നൂപുരലയങ്ങള്‍
ദൂരനിശീഥിനിയില്‍ മാഞ്ഞല്ലോ

ഒരു യമുനാനദി ഓളമിളക്കിയെന്‍
ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍
ഏതോ യുഗങ്ങളിലെ സ്വപ്‌നങ്ങള്‍ നിഴലിടും
മേദുരസന്ധ്യയെന്നില്‍ ചിറകൊതുക്കീ
ഒരു യമുനാനദി ഓളമിളക്കിയെന്‍
ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍

Oru Yamuna Nadi Olamilakkiyen