കാനകപ്പെണ്ണ് ചെമ്മരത്തി
കാനകപ്പെണ്ണ് ചെമ്മരത്തി
കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തൂ
എഴുമലനാടു കടന്നു ഏലമലം കുടകില്‍
ഏലമലം കുടകില്‍ പൊരുതി വീണ
കതിവനൂര്‍ വീരനേ സ്വപ്നം കണ്ടു -പെണ്ണ്
കതിവനൂര്‍ വീരനേ സ്വപ്നം കണ്ടൂ
കാനകപ്പെണ്ണ് ചെമ്മരത്തി
കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തൂ
തുളുനാടന്‍ വില്ല് - വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപൂത്തുമ്പ്
കാണാമറ കാണാമറ കാണാമറയത്ത്
തുളുനാടന്‍ വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപൂത്തുമ്പ്
എന്നിട്ടും...അടവു പിണങ്ങി
അങ്കമൊടുങ്ങീ കുരുതി കഴിഞ്ഞൂ
(കാനകപ്പെണ്ണ് ചെമ്മരത്തി.. )
ചിതയില്‍ ചെന്തീയ് - ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിന് മംഗല്യത്തോറ്റം
ഓര്‍ക്കാമറ ഓര്‍ക്കാമറ ഓര്‍ക്കാമറയത്ത്
ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിന് മംഗല്യത്തോറ്റം
അവളപ്പോള്‍...ചിതയിലൊടുങ്ങീ
ചാരപ്പടുതിയില്‍ പുടമുറി കഴിഞ്ഞൂ
(കാനകപ്പെണ്ണ് ചെമ്മരത്തി..)