മണവാട്ടി കരംകൊണ്ട്‌

മണവാട്ടി കരംകൊണ്ട്‌ മുഖം മറച്ച്‌
മയിലാഞ്ചി കവിളത്ത്‌ പടർന്ന് വീണ്‌
പടരും ചോപ്പിൽ നാണമുണർന്ന്
പലപല സ്വപ്നം മിന്നിമറഞ്ഞ്
തരിവളപോലും കളികൾ പറഞ്ഞ്‌
കിലുകിലെ അരമണി ചിരിക്കണല്ലോ
ഇരുകവിൾ നാണംകൊണ്ടു തുടുക്കണല്ലോ

ഖൽബിൽ തുടിക്കണ തത്തമ്മപാട്ടിന്ന്
കേട്ടല്ലോ പൂമോനേ
അന്റെ മോഹബത്തിൻ മുറ്റത്ത്‌
മുന്തിരി പൂത്തത്‌ കണ്ടല്ലോ പൂമോനേ
അരിമപ്പൂ മണം വന്നു നിറയണല്ലോ
അരികത്ത്‌ കളിച്ചിരി ഒഴുകണല്ലോ

ഒഴുകും നേരം കതകു തുറക്കും
ഒളികണ്ണാലൊരു മോഹമുണർത്തും
ഇരുളിൽ കാതിൽ പലതും ചൊല്ലും
തനതന്ത താനതന്ത തന്തിന്നാനോ
തന തന താനനം കൈകൊട്ട്‌
തനതന്തിന്നാനോ
മണവാട്ടി കരംകൊണ്ട്‌ മുഖം മറച്ച്‌
മയിലാഞ്ചി കവിളത്ത്‌ പടർന്ന് വീണ്‌

ഖൽബിലുദിച്ച കമൽപോലൊരുത്തിയെ സ്വന്തമായ്‌ തീർക്കാലോ
പിന്നെ കൊഞ്ചിക്കൊതിപ്പിക്കും മൊഞ്ചത്തിയാളുടെ കയ്യിൽപിടിക്കാലോ
മണവാട്ടി കരംകൊണ്ട്‌ മുഖം മറച്ച്‌
മയിലാഞ്ചി കവിളത്ത്‌ പടർന്ന് വീണ്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manavaatti Karam kondu

Additional Info

അനുബന്ധവർത്തമാനം