സങ്കൃത പമഗരി

സങ്കൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം - തക
ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം (2)

സങ്കൃതമോടെ തിരു സ്വര്‍ഗ്ഗ നഗര്‍ക്കെ കഞ്ചത്തെ
സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ
വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ
അണപെടുള്‍ മടമ്പടി വരെ - സുത്ത
കമനില്‍ വളവൊത്ത - മികാനുസലം
വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സങ്കൃത...)

ചെമ്പക മലര്‍ ധുടി ചെപ്പിപ്പിടിയോ കവിള്‍ത്തടം
ഇമ്പമുള്ളതിശയ വാക്കും - തിരു
ചെഞ്ചലില്‍ മികവര്‍ണ്ണപ്പിട്ടയാ വട്ടസുറുമക്കണ്ണാല്‍
കൊഞ്ചിച്ചരിച്ച വെട്ടും നോക്കും
പൊന്‍ പവിഴമേ ചുണ്ടും മുത്തണിവെത്ത വിധം പല്ലും
അമ്പുടെ കണവാര്‍ന്ന മൂക്കും - മനം
പൊങ്ങിടും ജിണാവലിയുഗ്ര ശങ്കും നാണിയ്ക്കുന്നേ
സങ്കൃത ധ്വനി രസ വാക്കും

ഇമ്പക്കാറക്കഴുത്തും കരണക്കന്നി ചൊരുത്തിട്ടേ
എമ്പിടും മഹര്‍ വിധി കരിമച്ചെപ്പുകവുത്തിട്ടേ
സമ്പ്രതായോമോ കുഞ്ഞിക്കിണ്ണമെ വട്ടം ചുറ്റിട്ടേ
സാരസ കനി ഉറുമാം പഴമോ മുലയും ഒത്തിട്ടേ - ചെപ്പാനേ
പളുങ്കക്കുടമോ ചരിയാതുലയാതെ നില്‍പ്പാനേ - തര -
മെപ്പളുമിപ്പടി കപ്പിലമിര്‍പ്പിടി പൊല്‍പ്പാനേ
കൊതിയാലേ കമലിളകിടും - സുത്ത
വളുത്തമസുവസ്ത പത്രമോ വയര്‍
മട്ടൊത്തരയത് അറ്റിട്ടൊരുപിടി തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സങ്കൃത...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankritha pamagari

Additional Info

അനുബന്ധവർത്തമാനം