എരഞ്ഞോളി മൂസ

Name in English: 
Eranholi Moosa
Date of Birth: 
Mon, 18/03/1940
Date of Death: 
തിങ്കൾ, 6 May, 2019

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്നു എരഞ്ഞോളി മൂസ.

വലിയടത്ത് അബുവിന്റെയും വലിയകത്ത് ആസ്യയുടെയും മകനായി 1940 മാർച്ച് 18-ന് എരഞ്ഞോളിയിൽ ജനിച്ചു .വലിയകത്ത് മൂസയാണ് എരഞ്ഞോളി മൂസയായത്. . ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം. കല്യാണവീടുകളിൽപാടിയാണ് തുടക്കം. അതിനൊപ്പം കരിങ്കൽ ക്വാറികളിലും തീപ്പെട്ടിക്കമ്പനികളിലും ജോലിചെയ്തു. ഏറെക്കാലം തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു. 1974-ൽ ഗൾഫിൽ നടത്തിയ പര്യടനമാണ് അദ്ദേഹത്തിന് വഴിത്തിരിവായത്. തുടർന്ന് ഒരുപാട് വേദികൾ ലഭിക്കുകയുണ്ടായി. ഗ്രാമഫോൺ, ആദാമിന്റെ മകൻ അബു, മഞ്ഞുപോലൊരു പെൺകുട്ടി എന്നീ സിനിമകളിൽ അഭിനയിച്ചു. മാപ്പിളപ്പാട്ട് രംഗത്ത് 50 വർഷത്തെ സേവനം മാനിച്ച് ഫോക്‌ലോർ അക്കാദമി 2008-ൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുകയും തുടർന്ന് 2009-ൽ സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചു.

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് 2019 മെയ് 6ന് അദ്ദേഹം അന്തരിച്ചു.