പെരുത്തു മൊഞ്ചുള്ള
പെരുത്തു മൊഞ്ചുള്ളൊരുത്തിയോടൊന്ന്
അടുത്തുകൂടാൻ പൂതി
പിരിഞ്ഞനേരം തുനിഞ്ഞ് ഞാനൊരു
നശീദ പാടാൻ (പെരുത്തു..)
തിളക്കമുള്ളോരൊഴുക്കു പാട്ടിന്
വള കിലുക്കം താളം
പിടിക്കുമെന്നുള്ളുറപ്പു കോണ്ടാ-
ണെനിക്കൊരാക്കം എനിക്കൊരാക്കം
മണത്തിനത്തറു പുരട്ടിയെത്തിയ
തണുത്ത കാറ്റേ - നാനാ വശത്തുമെത്തി-
ച്ചിരുന്നതെന്നിൽ കിളുർത്ത പാട്ടേ
തുടുത്ത ഹുസ്നുൽ ജമാല് കേട്ട് എടുത്ത മൊഞ്ച്
എന്നോടടുത്തു ചേരാൻ കൊതിച്ച പെണ്ണ്
ബെയ്ചനെഞ്ച് ബെയ്ചനെഞ്ച്
പെരുത്തു മൊഞ്ചുള്ളൊരുത്തിയോടൊന്ന്
അടുത്തുകൂടാൻ പൂതി
പിരിഞ്ഞനേരം തുനിഞ്ഞ് ഞാനൊരു
നശീദ പാടാൻ (പെരുത്തു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Peruthu monjulla