പനിനീര് പെയ്യുന്നു - pathos

പനിനീര് പെയ്യുന്നു പതിനാലാംരാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി (പനിനീര് പെയ്യുന്നു..)

എന്നുള്ളിലെന്നാലോ മാരിക്കാര്‍ വന്നു മൂടുന്നു
അമ്പേറ്റപോലെയെന്‍ ഖല്‍ബിലെ കിളികേഴുന്നു
ഏതോ സുബര്‍ക്കത്തില്‍ സ്വര്‍ണ്ണത്താമര-
മഞ്ചത്തില്‍ -ചിരിയുടെ ബീരണി ബെച്ച് നീ സുല്‍ത്താനേകുമ്പോള്‍

റൂഹിലെരിയിച്ച ചന്ദനത്തിരിഗന്ധത്തില്‍
ഹൂറിൽ ഞാന്‍ മൗത്തായ മോഹത്തിന്‍ ജാറം മൂടുന്നു
അകതാരില്‍ സൂക്ഷിച്ചൊരാശതന്‍ അത്തര്‍ തൂവിപ്പോയ്
കല്പന തുന്നിയ പട്ടുറുമാലും പിഞ്ഞിപ്പോയ്

മാണിക്യവും മുത്തും കോര്‍ത്തു തീര്‍ത്ത മണിമാലാ
മാറിലണിയിക്കും മുമ്പേ വീണ് ചിതറിപ്പോയ്
പനിനീര് പെയ്യുന്നു പതിനാലാംരാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Panineeru peyyunnu - pathos

Additional Info

അനുബന്ധവർത്തമാനം