അഹദോന്റെ തിരുനാമം

അഹദോന്റെ തിരുനാമം
മൊളിന്തിന്റെ സമയത്ത്
ദുവാ ശെയ്ത്‌ കരം മൊത്തി
തെളിന്ത്‌ റബ്ബേ -സ്തുതിയാല്‍
കടക്കട്ടെ നെബിയോരിൽ
സലാത്തും ബിണ്ടേ

സുബഹി ബാങ്കിലുണർന്നിട്ട്‌
വൊളുവുള്ള മനസ്സാലെ
സുജൂദീനിന്നുയരണോരിസ്ലാം നാട്
മനിതര്‌ തഴമ്പുള്ള വിരിനെറ്റി
തടവിക്കൊണ്ട്

മനം പോലെ മൊകം കാട്ടി
മനിസ്സന്റെ സൊകം കാത്ത്‌
കരുത്താല് സിനേഹത്തീ
അലിഫെഴുതും -അബരുടെ
പടപ്പാട്ടിന്നിണത്തിലും കിളിർക്കും കെസ്സ്‌

അഴകിന്റെ മെതിയടി അടയാളം പതിന്തുള്ള
വഴിവക്കില്‌ അറബിപ്പൂ മലർന്ത്‌ നിന്തേ
മറവിൽ തിളങ്ങിണ സുറുമക്കണ്ണിളക്കം കണ്ടേ

ആ പുവിയിന്റൊരു കോണില്‌
കിനാവെന്തെന്നറിയാതെ
പതിനാലാം രാവിനൊത്ത് വളർന്തേ ബീവി
അവളുടെ ഹൃദയത്തില്‌ മണം തൂവി
അണയ്ന്ത മാരൻ

ഉടയവൻ വിധിത്തുള്ള ബഴിയാലെ
പിരിന്തേ പോയ്‌
കരൾ രണ്ടുമൊഴുക്കിയ പിരിശത്തേനാർ
ഉലകില്‌ -കൊതിയെല്ലാം പടയ്ത്തവൻ
എടുത്തു കൊണ്ടാർ

അഹദോന്റെ തിരുനാമം
മൊളിന്തിന്റെ സമയത്ത്
ദുവാ ശെയ്ത്‌ കരം മൊത്തി
തെളിന്ത്‌ റബ്ബേ -സ്തുതിയാല്‍
കടക്കട്ടെ നെബിയോരിൽ
സലാത്തും ബിണ്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ahadonte thirunaamam

Additional Info

Year: 
1979

അനുബന്ധവർത്തമാനം