ഏതോ പാട്ടിൻ ഈണം

Year: 
2018
Film/album: 
Etho pattin eenam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ 
ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ 
മിഴിയാൽ പറഞ്ഞമധുരമാ മൊഴിയെ 
നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ 
ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ

ഈ വഴിയേ പുലരൊളിതിരിതെളിയേ 
നീ ആണയേ വെയിലഴകിലിതാ 
ഞാനറിയേ ജനലഴിയുടെയരികേ 
നിൻ ചിരിയോ ഹിമകണമഴയായ് 
പറയാതെ അറിയാതെ അനുരാഗം മനമാകേ 
പ്രണയമിതൊരു പുഴയുടെയിരുകരകളിലിതളണിയുകയോ   

ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ 
ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ 

നാമലയേ ഒരുപകലിനു ചിറകായ്
പാതിരയിൽ ഒരുകനവലിയേ
നോവലയെ തഴികിടുമൊരുവിരലായ് 
നീ അരികെ പനിമതിമലരായ് 
അടരാനോ അരുതാതേ ഉടലാകെ ഉയിരായ് നീ 
ഇരുവരുമനുനിമിഷവുമൊരുനിനവതിൽ സുഖമുരുകുകയോ 

ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ 
ഏതോ ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ 
മിഴിയാൽ പറഞ്ഞമധുരമാ മൊഴിയെ 
നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ

IRA - Video Song - Etho Pattin Eenam | Saiju S S | Gopi Sunder | Unni Mukundan | Gokul Suresh | Miya