ഒരു മൊഴി
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ
തെളിനീരിൽ മെല്ലെ
അലകളിലൊഴുകി വന്നിനിയരികേ..
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
പുലരൊളിയുടെ പുടവകളണിയണ
വനനിരയുടെ താഴ്വാരം
ഒരു കിളിയുടെ ചിറകടി നിറയണ
മധുരിതമിതു കാതോരം
മൂവന്തിയോളം നീ ഒരുമിച്ചു കൂടെ
ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞുപോലെ
പറയാനാകാതെ അകതാരിൽ താനേ
നിറയുന്നുയെന്തോ
ഇരുവരുമൊരുമൊഴി തിരയുകയോ
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
വനനദിയുടെ പുതിയൊരു കരവരെ
സ്വയമൊഴുകുകയല്ലേ നാം
മിഴിയോടുമിഴി തുഴയണ വഴികളിൽ
കനവുകളുടെ ചങ്ങാടം
ഏകാന്തമീയെന്റെ ഉയിരിന്റെയാഴം
താനേ തൊടുന്നൂ നീ മഴത്തുള്ളിപോലെ
മൊഴിയേക്കാളേറെ മധുവാകും(..)
ഇരവാകും നേരം
ഇരുമനമെരിയുമിതൊരു കനലായ്
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ
തെളിനീരിൽ മെല്ലെ
അലകളിലൊഴുകിവന്നിനിയരികേ..