കൂ കൂ കൂ കൂ തീവണ്ടി

ഓ.....ഓ......ഓ...
ഓ.....ഓ......ഓ...

കൂ കൂ കൂ കൂ തീവണ്ടി
കൂകിപ്പായും  തീവണ്ടി
കൂട്ടിനു  ഞാനും കൂടെ  പോന്നോട്ടെ 
കൂ കൂ കൂ കൂ തീവണ്ടി
കൂകിപ്പായും  തീവണ്ടി
കൂട്ടിനു  ഞാനും കൂടെ  പോന്നോട്ടെ

ഓ.....ഓ......ഓ...
ഓ.....ഓ......ഓ...

സ്വർഗ്ഗം പോലൊരു നാടുണ്ടകലെ
സ്വർണ്ണ തുമ്പികൾ ഉണ്ടവിടെ...
ഓ.....ഓ......ഓ... ഹൊയ്...
മായാ ദ്വീപിൽ മേഞ്ഞു നടക്കും 
മാൻ കുഞ്ഞുങ്ങളുമുണ്ടവിടെ 
ഒരു മാടപ്രാവിൻ ചിറകിൽ
തെളി മാനത്തെങ്ങും പാറാം
നിറമെഴും മിന്നിതെന്നും
മഴവില്ലിൻ വീട്ടിൽ പോകാം
ഒരു കുഞ്ഞിചെപ്പിൽ നക്ഷത്രപൂ 
മുത്തു പതിച്ചിടാം....
                                (കൂ കൂ കൂ കൂ തീവണ്ടി)
                                
മഞ്ഞുനിലാവിൽ ഊഞ്ഞാലാടാൻ
മുന്തിരി വള്ളികളുണ്ടവിടെ
ഓ.....ഓ......ഓ... ഹൊയ്...
ആരും പാടാ പാട്ടുകൾ മീട്ടാൻ 
തങ്ക തംമ്പുരു ഉണ്ടവിടെ 
അല്ലയില്ലാ തെളിനീർ പുഴയിൽ 
പരൽമീൻ ആയി എങ്ങും നീന്താം 
തെളിനീരിൻ  മുങ്ങാംകുഴിയിൽ മണിമുത്തും പൊന്നും വാരാം
ഒരോടക്കുഴലായി ഉണ്ണിക്കണ്ണനു
കൂട്ടു നടന്നീടാം.....
                                (കൂ കൂ കൂ കൂ തീവണ്ടി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koo koo theevandi

Additional Info

Year: 
2000

അനുബന്ധവർത്തമാനം