മുറ്റത്തെ മുല്ലയിൽ
മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞൂ - പണ്ടൊരിത്തിരി
പൂ വിരിഞ്ഞൂ
(മുറ്റത്തെ....)
മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചൂ
മടിയിലിരുത്തീ പൂമുല്ല (2)
മുത്തണി കിങ്ങിണിയരമണി കെട്ടിച്ചു
നൃത്തം പഠിപ്പിച്ചു പൂക്കാലം (2)
(മുറ്റത്തെ....)
നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു
ചിത്രശലഭം വന്നു പോൽ (2)
മുത്തം മേടിച്ചു മോതിരമണിയിച്ചു
നൃത്തം കണ്ടു മയങ്ങീ പോൽ
(മുറ്റത്തെ...)
ചിത്ര വിമാനത്തിൽ മാനത്തുയർന്നപ്പോൾ
ഇത്തിരിപ്പൂവു പറഞ്ഞു പോൽ (2)
മുത്തില്ല മലരില്ല മുന്തിരിത്തേനില്ല
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല (2)
മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞൂ - പണ്ടൊരിത്തിരി
പൂ വിരിഞ്ഞൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
muttathe mullayil
Additional Info
ഗാനശാഖ: