മാനത്തു ദൈവമില്ല

മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല
മനസ്സിനുള്ളിലാണു ദൈവം ( മാനത്തു...)

മനസ്സിലെ ദൈവം മനുഷ്യനു നൽകിയ
മണിവിളക്കല്ലോ സ്നേഹം (2)
തുടയ്ക്കേണം മിനുക്കേണം
തൈലമൊഴിക്കേണം
തിരിയിട്ടു കൊളുത്തേണം നമ്മൾ - പൊന്നും
തിരിയിട്ടു കൊളുത്തേണം നമ്മൾ (മാനത്തു....)

കൊടുങ്കാറ്റു കെടുത്താതെ
പടുതിരി കത്താതെ
കൊണ്ടു നടക്കണം നമ്മൾ - സ്നേഹം
കൊണ്ടു നടക്കണം നമ്മൾ (കൊടുങ്കാറ്റു...)

അതു മറക്കുമ്പോൾ മനസ്സിലെ
തിരിയൂതി കെടുത്തുവാൻ
കൂടെ നടക്കുന്നു കാലം  - എന്നും
കൂടെ നടക്കുന്നു കാലം

മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല
മനസ്സിനുള്ളിലാണു ദൈവം ( മാനത്തു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathu Daivamilla

Additional Info

അനുബന്ധവർത്തമാനം