കാറ്റിൽ ഇളം കാറ്റിൽ

കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം
ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം
(കാറ്റിൽ...)

ആത്മ വിപഞ്ചികയിൽ
മധുമാസ പഞ്ചമിയിൽ (2)
അന്നു മാലിനിതീരത്ത് ശകുന്തള പാടിയ
മായാ മോഹന ഗാനം (2)
മാലിനിതീരത്ത് ശകുന്തള പാടിയ
മായാ മോഹന ഗാനം 
ഇതാ ഇതാ ഇതാ.. 
ആ... ആ... ആ... 
(കാറ്റിൽ...)

മാദകരജനികളിൽ
പ്രിയമാനസ യമുനകളിൽ (2) - അനു
രാഗലഹരിയിൽ ഗോപികൾ പാടിയ
രാധാ മാധവ ഗാനം (2)
ഇതാ ഇതാ ഇതാ..
ആ... ആ... ആ...

കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം
ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kaattil Ilam Kaattil