അമ്പലക്കുളങ്ങരെ
അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ
അയലത്തെ പെണ്ണുങ്ങൾ കളിയാക്കീ
കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ
കല്യാണപ്പെണ്ണിനെപോൽ കളിയാക്കി (അമ്പല...)
അഷ്ടപദിപ്പാട്ടുകൾ കേട്ടു ഞാൻ നിന്നപ്പോൾ
അർഥം വെച്ചവരെന്റെ കവിളിൽ നുള്ളി
അവരുടെ കഥകളിൽ ഞാനൊരു രാധയായീ
അങ്ങെന്റെ കായാമ്പൂ വർണ്ണനായീ (അമ്പല...)
കള്ളികൾ ചിരിച്ചപ്പോൾ ഉള്ളിലെ മോഹങ്ങൾ
എല്ലാം ഞാനവരോടൂ പറഞ്ഞു പോയീ
അങ്ങയോടിതുവരെ ചൊല്ലാത്ത കാരിയം
അങ്ങനെയവരെല്ലാമറിഞ്ഞു പോയി (അമ്പല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Ambalakkulangare
Additional Info
ഗാനശാഖ: