പൂന്തുറയിലരയന്റെ - pathos

പൂന്തുറയിലരയന്റെ പൊന്നരയത്തി
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി
ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി
പുടവയും മാലയും വാങ്ങും മുൻപേ
പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി

പൂ കൊണ്ടു മൂടിയ പുറംവേലിയുള്ളൊരു
പുഴക്കരെ അമ്പലനടയിൽ - ഇന്ന്
കല്ലുവിളക്കിന്റെ കണ്മുൻപിൽ നമ്മുടെ
കല്യാണം - പിന്നെ എല്ലാം കഴിഞ്ഞു
വരുന്നതോർമ്മിക്കുമ്പോൾ
എങ്ങാണ്ടുന്നെങ്ങാണ്ടുന്നൊരു നാണം
പൂന്തുറയിലരയന്റെ പൊന്നരയത്തി
പൊന്നരയത്തി പൊന്നരയത്തി
പൊന്നരയത്തി

Poonthurayil Arayante (Pathos) - Cheenavala