തളിർവലയോ

തളിർവലയോ താമരവലയോ
താലിപ്പൊൻവലയോ നിൻ
ശൃംഗാരചിപ്പിയിൽ വീണത്
സ്വപ്നവലയോ പുഷ്പവലയോ
തളിർവലയോ താമരവലയോ
താലിപ്പൊൻവലയോ

വേമ്പനാട്ടു കായൽക്കരയിൽ
വെയിൽപ്പിറാവു ചിറകുണക്കും
ചീനവലയ്ക്കരികിൽ
അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
ആടി വാ അണിഞ്ഞു വാ പെണ്ണാളേ നാളെ
ആരിയങ്കാവില് നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ സിന്ദൂരം
ചൂടി വരാം - പോയി വരാം പോയി വരാം (തളിർവലയോ...)

വെള്ളിപൂക്കും ആറ്റിൻ കടവിൽ
വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ
പാടിവാ പറന്നു വാ പെണ്ണാളേ നാളെ
പാതിരാമണലിൽ നമ്മുടെയാദ്യരാത്രി
ആയിരം രാവുകൾ തേടിയ രോമാഞ്ചം
ചൂടി വരാം - പോയി വരാം പോയി വരാം (തളിർവലയോ...)

Talirvalayo... | Superhit Malayalam Movie | Cheenavala | Movie Song