അഴിമുഖത്ത് പറന്നു വീണ

ഓ..ഓ..ഓ..
അഴിമുഖത്തു പറന്നുവീണ ഗരുഡനെപ്പോലെ
ആറ്റിലെ മീൻപിടിക്കും കഴുകനെപ്പോലെ
നിഴൽ പരത്തും ചീനവല ചീനവല ഇതു
നെയ്തെടുത്തതാരുടെ കൈവേല
(അഴിമുഖത്തു..)

മുടി നിറയെ മുത്താണോ - നെഞ്ചിൽ
മുഖത്തോടു മുഖംനോക്കും സ്വപ്നമാണോ
കനകംവാരിയും കരയ്ക്കെറിഞ്ഞും കുതിച്ചുതുള്ളും നീ
ഉദയം പോലെ അസ്തമയം പോലെ - ആരും
ഒരിക്കൽ കണ്ടാൽ മറക്കാത്ത സത്യംപോലെ
മിഥ്യപോലെ ഓ..ഓ..ഓ
(അഴിമുഖത്ത്..)

മടിനിറയെ മീനാണോ - ചുണ്ടിൽ
കടലിന്റെ നെടുവീർപ്പിൻ കവിതയാണോ
ഉയർന്നുപൊങ്ങിയുമുലഞ്ഞു വീണും
ഉറക്കൊഴിക്കും നീ
മരണം പോലെ പുനർജനനം പോലെ
ദുഃഖത്തിരകളോടു മല്ലടിക്കും മോഹംപോലെ ദാഹംപോലെ ഓ..ഓ..ഓ
(അഴിമുഖത്ത്..)

Azhimukhathu Parannuveena - Cheenavala