അമ്മേ വല്ലാതെ വിശക്കുന്നൂ
അമ്മേ വല്ലാതെ വിശക്കുന്നൂ
തായേ വല്ലാതെ വിശക്കുന്നൂ
വല്ലതും ഇത്തിരി കല്ലരി തന്നാല്‍
കഞ്ഞി കുടിക്കാമല്ലോ
എല്ലുകള്‍ മുറിയെ പണി ചെയ്തീടാം
വല്ലതും വേല കിടച്ചാല്‍
അരവയര്‍ അന്നം തന്നാല്‍ പോരും
അഗതികളല്ലോ ഞങ്ങള്‍
അഗതികളല്ലോ ഞങ്ങള്‍
(അമ്മേ വല്ലാതെ..)
പട്ടിണിതന്‍ എരിതീയില്‍ നിന്നും
മുട്ടി വിളിപ്പവര്‍ ഞങ്ങള്‍
കതകു തുറന്നീ കുമ്പിളില്‍ ദയയുടെ
കണിക തളിക്കൂ നിങ്ങള്‍
കണിക തളിക്കൂ നിങ്ങള്‍
തലയിലെഴുത്തിന്‍ പിഴയാലാവാം
വിധിയുടെ വിളയാട്ടാവാം
വഴിയറിയാ പൈതങ്ങള്‍ ഞങ്ങള്‍
പശിയാല്‍ ചാകാറായി
പശിയാല്‍ ചാകാറായി
(അമ്മേ വല്ലാതെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Amme vallathe vishakkunnu
Additional Info
Year:
1975
ഗാനശാഖ: