വണ്ടീ വണ്ടീ

വണ്ടീ വണ്ടീ വണ്ടീ
കണ്ടാൽ കുണ്ടാമണ്ടി
പല്ലില്ലാത്തൊരു വണ്ടിക്കാള
എല്ലില്ലാത്തൊരു വണ്ടിക്കാരൻ
(വണ്ടീ..)

ബാലികേറാമലേന്നിറങ്ങിയ
കാളവണ്ടി വരുന്നുണ്ടേ
ബാലികേറാമലേന്നിറങ്ങിയ
കാളവണ്ടി വരുന്നുണ്ടേ
ആളുമാറ് ആളുമാറ്
ആളുമാറ് ആളുമാറ്
ആളെക്കൊല്ലി വരന്നുണ്ടേ
(വണ്ടീ..)

ഞൊണ്ടി നടക്കും കാളേ നിന്നെ
തണ്ടിലെടുക്കാനാളുണ്ടോ
ഞൊണ്ടി നടക്കും കാളേ നിന്നെ
തണ്ടിലെടുക്കാനാളുണ്ടോ
പുള്ളിക്കാളേ നിനക്കു വേണം
വെള്ളെഴുത്തിനു കണ്ണാടി

കാറ് വണ്ടൻ കാറ്
കണ്ടാൽ നല്ല ജോറ്
കേറിയിരിക്കും പെണ്ണുങ്ങൾക്ക്
മണ്ടയ്ക്കൂള്ളിൽ ചകിരിച്ചോറ്
(കാറ്..)

ശീമ നാട്ടീന്നോടിയിറങ്ങിയ
കേമൻ കാറ് വരുന്നുണ്ടേ
ശീമ നാട്ടീന്നോടിയിറങ്ങിയ
കേമൻ കാറ് വരുന്നുണ്ടേ
ഓടും കാറ് ചാടും കാറ്
ഓടും കാറ് ചാടും കാറ്
വെള്ളം കണ്ടാൽ നിൽക്കും കാറ്
നിൽക്കും നിൽക്കും നിൽക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vandee Vandee

Additional Info

Year: 
1975

അനുബന്ധവർത്തമാനം