പുത്തരി കൊയ്തപ്പോളെന്തു കിട്ടീ
പുത്തരി കൊയ്തപ്പോളെന്തു കിട്ടീ
പത്തര മാറ്റുള്ള പൊന്നു കിട്ടീ
പച്ചക്കടലിൽ തപ്പി നടന്നപ്പോൾ
പവിഴം കിട്ടീ മുത്തു കിട്ടീ
(പുത്തരി..)
ആരിയൻ കണ്ടം കൊയ്തപ്പോൽ
അരിവാൾ ചുണ്ടത്തു ചിരി വന്നൂ
അരിവാൾ ചുണ്ടത്തു ചിരി വന്നൂ
പെണ്ണാളേ - പെണ്ണാളേ പെണ്ണാളേ നിന്റെ
കണ്ണിതിലെന്തൊരു മിന്നാട്ടം
കണ്ണിതിലെന്തൊരു മിന്നാട്ടം
മിന്നാട്ടം മിന്നാട്ടം മിന്നാട്ടം മിന്നാട്ടം
(പുത്തരി..)
കറ്റകറ്റക്കതിരു മെതിക്കടീ
കണ്ണിമുറം വെച്ചു ചേറിയെടുക്കെടീ
പത്തായത്തിൻ വയറു നിറഞ്ഞാൽ
എന്നുമെന്നും പൊന്നോണം
പൊന്നോണം പൊന്നോണം
പൊന്നോണം പൊന്നോണം പൊന്നോണം
(പുത്തരി..)
തത്തേ തത്തേ പൊൻമുളംതത്തേ
ഇത്തിരി നേരം വന്നേ പോ
ഇത്തിരി നേരം വന്നേ പോ
അത്തം പത്തിനു ഞങ്ങടെ വീട്ടീന്ന്
പുത്തരിപ്പായസമുണ്ടേ പോ
പുത്തരിപ്പായസമുണ്ടേ പോ
ഒന്നേ ഒന്നേ പോ രണ്ടേ രണ്ടേ പോ
മൂന്നേ മൂന്നേ പോ നാലേ നാലേ പോ
അഞ്ചേ അഞ്ചേ പോ ആറേ ആറേ പോ