വിശക്കുന്നൂ വിശക്കുന്നൂ

വിശക്കുന്നൂ വിശക്കുന്നൂ
പൊന്നനുജത്തിയ്ക്ക് വിശക്കുന്നൂ
വിശക്കുന്നൂ വിശക്കുന്നൂ
പൊന്നനുജത്തിയ്ക്ക് വിശക്കുന്നൂ
വിശക്കുന്നൂ...

പട്ടിണി തന്നിലെ തീയാണടിമുടി
കത്തുകയല്ലോ ഞങ്ങൾ
പട്ടിണി തന്നിലെ തീയാണടിമുടി
കത്തുകയല്ലോ ഞങ്ങൾ
കുട്ടികളല്ലോ ഞങ്ങള്‍
ചെറു മുട്ടുകളല്ലോ ഞങ്ങള്‍
(വിശക്കുന്നൂ...)

കണ്ണുകള്‍ തന്നതു കാണാന്‍ - ദൈവം
കാതുകള്‍ തന്നതു കേള്‍ക്കാന്‍
കണ്ണുകള്‍ തന്നതു കാണാന്‍ - ദൈവം
കാതുകള്‍ തന്നതു കേള്‍ക്കാന്‍
വയറുകള്‍ ഞങ്ങള്‍ക്കീശന്‍ തന്നത്
വിശന്നു ചാകാനാമോ

ബാലകനാണെന്നാലും എനിക്കൊരു
വേല കിടച്ചാല്‍ ചെയ്യാം
ബാലകനാണെന്നാലും എനിക്കൊരു
വേല കിടച്ചാല്‍ ചെയ്യാം
അനുജത്തിക്കു കൊടുക്കാന്‍
അരവയര്‍ അന്നം തന്നാല്‍ പോരും
ബാലകനാണെന്നാലും എനിക്കൊരു
(വിശക്കുന്നൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishakkunnoo

Additional Info

Year: 
1975

അനുബന്ധവർത്തമാനം