കിഷോർ കുമാർ
കുഞ്ജാലാൽ ഗാംഗുലിയുടേയും ഗൗരിദേവിയുടേയും മകനായി മധ്യപ്രദേശിലെ ഖണ്ഡ്വയിൽ അഭാസ്‌കുമാർ ഗാംഗുലി എന്ന അശോക്‌കുമാർ ജനിച്ചു. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് പാടുവാനുള്ള കഴിവുണ്ടായിരുന്നു. മൂത്ത സഹോദരൻ അശോക്‌കുമാർ ഒരു പ്രശസ്തനായ നടനായിരുന്നു. സഹോദരന്റെ സ്വാധീനത്തിൽ അദ്ദേഹം ബോംബെയിലേക്ക് (ഇന്നത്തെ മുംബൈ) വന്നു. ആദ്യം അഭിനയത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം, എന്നാൽ കെ. എൽ. സൈഗൽ എന്ന ഗായകനോടുള്ള വലിയ ആരാധന അദ്ദേഹത്തെ സംഗീതത്തിലേക്കും ആകർഷിച്ചു.
സിനിമാഭിനയത്തിനുള്ള ശ്രമത്തിനിടെ, ചില സംഗീതസംവിധായകർ അദ്ദേഹത്തിന്റെ സ്വാഭാവിക ശബ്ദപ്രതിഭ തിരിച്ചറിഞ്ഞു. പ്രത്യേകിച്ച് എസ് ഡി ബർമ്മനെ പോലുള്ള സംഗീതജ്ഞരുടെ പ്രോത്സാഹനം അദ്ദേഹത്തെ പിന്നണി ഗായകനാക്കി. 1048 -ൽ Ziddi എന്ന സിനിമയിൽ പാടിക്കൊണ്ട് അദ്ദേഹം ഹിന്ദി ചലച്ചിത്രഗാനരംഗത്ത് തുടക്കംകുറിച്ചു. 1950 -1980 കാലഘട്ടത്തിൽ മുഹമ്മദ് റഫി, മുകേഷ് എന്നീ ഗായകരോടൊപ്പം കിഷോർകുമാറും ഹിന്ദി ചലച്ചിത്ര സംഗീത രംഗത്ത് നിറഞ്ഞു നിന്നു. ഗായകൻ കൂടാതെ ഗാനരചയിതാവ്, സംഗീതസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹിന്ദി കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നഡ, ഭോജ്‌പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.
1975 -ൽ അയോദ്ധ്യ എന്ന സിനിമയിൽ "എ - ബി - സി - ഡി... എന്ന ഗാനം ആലപിച്ചുകൊണ്ട് കിഷോർകുമാർ മലയാള ചലച്ചിത്രരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മികച്ച പിന്നണി ഗായകനുള്ള അവാർഡിന് എട്ട് തവണ കിഷോർകുമാർ അർഹനായിട്ടുണ്ട്. രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, ദേവാനന്ദ് തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് വേണ്ടി അദ്ദേഹം പാടിയ ഗാനങ്ങൾ നിത്യഹരിത ഗാനങ്ങളായി നിലകൊള്ളുന്നു.
1987 ഒക്റ്റോബറിൽ കിഷോർകുമാർ അന്തരിച്ചു.


