നാണം മറയ്ക്കാന്‍ മറന്നവരെ

നാണം മറയ്ക്കാന്‍ മറന്നവരെ
നാണക്കേടറിയാത്ത പെണ്ണുങ്ങളെ
അരമുഴം ചേലയില്‍ എത്രനാള്‍ നിങ്ങളീ
അവയവഭംഗിയൊളിച്ചു വെയ്ക്കും നിങ്ങള്‍
ഒളിച്ചു വെയ്ക്കും (നാണം..)

ഹേമമാലിനി ഫിഗറല്ലേ - ഇതു
ജ്യോതിലക്ഷ്മി സ്റ്റൈലല്ലേ
ഓറഞ്ചു നിറമുള്ളോരാറിഞ്ചു വയര്‍ കണ്ടാല്‍
ആല്‍ക്കഹോളിന്റെ ലഹരി എനിക്കുള്ളില്‍
വാറ്റു ചാരായ ലഹരി (നാണം..)

പഞ്ചവാദ്യം - പാണ്ടിമേളം - ഇലത്താളം
പറയരുതാത്തൊരു ചേങ്കിലത്താളം
ഹൊയ് ചേങ്കിലത്താളം

നാണം മറയ്ക്കാത്ത പെണ്മണിയ്ക്കെന്തിനൊ-
രാണിനെ കാണുമ്പോള്‍ കള്ളനാണം
നാണമെന്നളിയനോടാരു പറഞ്ഞു - അതു
നാലാളു കാണരുതെന്ന ഭാവം
നാണമെന്നളിയനോടാരു പറഞ്ഞു - ഈ
നാട്ടുകാര്‍ അറിയരുതെന്നു മാത്രം (നാണം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naanam marakkan marannavare

Additional Info

Year: 
1974

അനുബന്ധവർത്തമാനം