സ്വർണ്ണവിഗ്രഹമേ

സ്വര്‍ണ്ണവിഗ്രഹമേ ആ..
സ്വര്‍ണ്ണവിഗ്രഹമേ
സ്വപ്നസുഗന്ധതൈലം പൂശിയ
സ്വര്‍ണ്ണവിഗ്രഹമേ
സ്വര്‍ണ്ണവിഗ്രഹമേ ആ..
സ്വര്‍ണ്ണവിഗ്രഹമേ

ലജ്ജാവതിയാം...
ലജ്ജാവതിയാം എന്റെ കിനാവിലെ
ചിത്രശലഭമേ
ശില്‍പ്പങ്ങള്‍കൊണ്ടു നിറയ്ക്കു നീയെന്‍
ശിശിരനന്ദനോദ്യാനം 
സ്വര്‍ണ്ണവിഗ്രഹമേ ആ..
സ്വര്‍ണ്ണവിഗ്രഹമേ

മകരമഞ്ഞല പുല്‍കിവിടര്‍ത്തിയ
മധുരവികാരവുമായ്
ഈറനുടുത്തുനീ അരികില്‍ വരുമ്പോള്‍
ഇതുവരെയില്ലാത്തൊരഭിലാഷം
ഇതുവരെയില്ലാത്തൊരഭിലാഷം
സ്വര്‍ണ്ണവിഗ്രഹമേ ആ..
സ്വര്‍ണ്ണവിഗ്രഹമേ

ഏതോ ലഹരിയിലെന്റെ മനസ്സിലെ
ഏഴിലത്താമരപ്പൂവിതളില്‍
പറയാനരുതാത്ത പരമാനന്ദത്തിന്‍
പരാഗകുങ്കുമക്കുറി വരച്ചു നീ
കുങ്കുമക്കുറി വരച്ചു നീ
കുങ്കുമക്കുറി നീ വരച്ചു
സ്വര്‍ണ്ണവിഗ്രഹമേ ആ..
സ്വര്‍ണ്ണവിഗ്രഹമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swarnavigrahame

Additional Info

അനുബന്ധവർത്തമാനം