മനസ്സേ നീ മറക്കൂ
Music:
Lyricist:
Singer:
Film/album:
മനസ്സേ നീ മറക്കൂ ആ മധുരിതമായാസ്വപ്നം
മനസ്സേ എൻ മനസ്സേ നീ മറക്കൂ
ആ മധുരിതമായാസ്വപ്നം (മനസ്സേ..)
ജീവിതവാടിയിൽ പൊഴിഞ്ഞു വീഴും
ഈ വിധം അനവധി പുഷ്പം - മോഹപുഷ്പം
മനസ്സേ നീ മറക്കൂ ആ മധുരിതമായാസ്വപ്നം
നിൽക്കൂ നിൽക്കൂ തങ്കക്കിനാവേ നിൽക്കൂ
സങ്കല്പഗന്ധർവ്വ ലോകത്തിൽ എന്തിന്
ശംഖ്ധ്വനിയുമായ് വന്നൂ - നീ വന്നൂ
ഹൃദം തുളുമ്പി തുളുമ്പി നിൽക്കും പ്രണയം എൻ
പ്രാണതന്തുവിൽ എന്തിനു വെറുതെ
വീണമീട്ടാൻ വന്നൂ - നീ വന്നൂ
മാറും സ്ഥിതി ഗതി എങ്ങിനെ മാറും എൻ
മാനസേശ്വര തൃച്ചേവടികളിൽ
മംഗല മലരുകൾ നേരും ഞാൻ നേരും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manasse nee marakkoo
Additional Info
Year:
1974
ഗാനശാഖ: