സ്വീകരിക്കൂ

സ്വീകരിക്കൂ...
ദേവാ....സ്വീകരിക്കൂ..
പ്രേമമുന്തിരിച്ചാറു നിറച്ചൊരെന്‍
ജീവിത പാനപാത്രം
ദേവാ സ്വീകരിക്കൂ..

സരസം നിന്‍ കൈവിരലുകളാലെന്‍
ഹൃദയവീണയിലൂടെ
ശ്രുതിസുഖ താളലയത്തോടൊഴുകൂ
സ്വരരാഗ സുധാഗംഗ
സ്വരരാഗ സുധാഗംഗ
(സ്വീകരിക്കൂ...)

എൻ മൃദു മാനസ വെണ്ണക്കല്ലില്‍
എന്‍ പ്രിയ നീ പണിതീര്‍ക്കൂ
നിത്യനൂതന മോഹാനുരാഗം
മുദ്രിതമാമൊരു ശില്പം
മുദ്രിതമാമൊരു ശില്പം
ദേവാ നീ സ്വീകരിക്കൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sweekarikku