കല്ലുവളയിട്ട കയ്യാല്‍

കല്ലുവളയിട്ട കയ്യാല്‍ നെല്ലുകുത്തുന്നോളേ
കടമിഴിയാല്‍ കരളിനുള്ളില്‍ കവിത എഴുതിയോളേ
പൂമരമേ ഞമ്മള് നിന്നെ കണ്ടനാളു തൊട്ടേ
പാമരം ഒടിഞ്ഞുപോയ കെട്ടുവള്ളം പോലെ
കെട്ടുവള്ളം പോലെ (കല്ലുവള..)

നേരേനിന്നു പഞ്ചസാര ചിരിചിരിക്കും നേരം
എന്റെ നെഞ്ചകത്തില്‍ കേട്ടിടുന്നു നല്ല പാണ്ടിമേളം
കരുണകാട്ടി ഇല്ലെന്നാകില്‍ എന്റെ ഖല്‍ബ് മോളെ
കരയിലേയ്ക്കെടുത്തെറിഞ്ഞ കരിമീനെപ്പോലെ (കല്ലുവള..)

ഇന്ന് നമ്മുടെ കാഞ്ഞിരത്തില് പച്ചമുന്തിരി കായ്ച്ച്
ഇന്ന് നമ്മുടെ സങ്കടങ്ങള് നിന്റെ പുഞ്ചിരിമായ്ച്ച്
ബാപ്പബന്ന് പക്കിനിട്ട് കുത്തിടുന്നമുമ്പേ
സുയിപ്പുമാറ്റി എന്റെ കൂടെ പോരിക നീ പിമ്പേ (കല്ലുവള..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalluvalayitta kaiyyal

Additional Info

Year: 
1974

അനുബന്ധവർത്തമാനം