പൂതച്ചെടയന്‍ കാട്
പൂതച്ചെടയന്‍ കാട്
കാട് - കാട് - കാട്
ഈ കാട്ടിന്നൊടയവനാര്
ഇന്ദ്രനല്ല ചന്ദ്രനല്ല തെയ്യം തേവരല്ല
കാട്ടു കോട്ടപ്പെരുമാള് - ഈ
കാട്ടു കോട്ടപ്പെരുമാള്
പെരുമാളേ പെരുമാളേ ഇന്നവിടുത്തെത്തിരുനാള്
അമ്പെട് വില്ലെട് കൊമ്പെട് കൊയലെട്
പെപ്പര പെപ്പര പെപ്പപ്പോ !
ഇപ്പെരുമാളിന്‍ കുലദേവത കാളീ നെറ്റിക്കണ്ണില്‍ തീക്കനലെരിയണ കാളീ - കാളീ കാളീ - ഭദ്രകാളീ
ചെമ്പന്‍ ചെടയില്‍ ചെത്തിപ്പൂകുമ്പപ്പരണിയ്ക്കു കുരുതിപ്പൂ
കുരുതിപ്പൂ - ചെത്തിപ്പൂ - കുരുതിപ്പൂ
കാളി കാളീ ഭദ്രകാളീ !
കണ്ണുകൊണ്ട് കളിയമ്പെയ്യണ കുറുവത്തി - നീ
കാട്ടുകോട്ടത്തമ്പിരാന് കാഴ്ചവെച്ചതെന്താണു്
ഒരു കുടുക്കത്തേനു് !
ചുണ്ടു കൊണ്ട് പകിട കളിക്കണ ചുപ്പക്കുറവാ - നീ
തണ്ടിലേറ്റിക്കൊണ്ടുവന്ന് കാഴ്ചവെച്ചതെന്താണ്
ഒരു കൊറത്തിപ്പെണ്ണു് !
തൃപ്പാദങ്ങളില്‍ മലയന്‍മാരുടെ പരണിക്കാഴ്ച - ഇതു
ചിപ്പംമലയുടെ ഗുഹയില്‍ കിട്ടിയ പരണിക്കാഴ്ച
കല്പിച്ചാലീക്കാട്ടിലിന്നൊരു കുരുതിക്കാവടിയാട്ടം
കല്പിച്ചാലീക്കാട്ടിലിന്ന് തീയാട്ടം ചൂതാട്ടം
തീയാട്ടം ചൂതാട്ടം - തീയാട്ടം ചൂതാട്ടം
പൂതച്ചെടയന്‍ കാട്
കാട് - കാട് - കാട്