താലോലക്കിളിയുടെ

താലോലക്കിളിയുടെ മൂളക്കം കേട്ടു
കോളാമ്പിപ്പൂവിനു് ചിരി വന്നു
കുപ്പായക്കാരന്റെ പുന്നാരം കേട്ടു
കുമ്മാട്ടിപ്പെണ്ണിനു ചിരിവന്നു
(താലോല...)

മണിമലയാറ്റില്‍ നീന്താന്‍ പോയപ്പോ
മറയത്തു നിന്നൊരു തിരനോട്ടം
മാനല്ല മയിലല്ല മണ്ണാത്തിക്കിളിയല്ല
മറുനാട്ടുകാരന്‍ മണിമാരന്‍
(താലോല...)

മാടത്തില്‍ വളരുന്ന മാടത്തപ്പെണ്ണിനു
മാങ്കനി തേടിപ്പോയപ്പോള്‍
കാറ്റാടിത്തോട്ടത്തില്‍ വന്നെന്നെക്കണ്ടതു
കാറ്റല്ല പുലിയല്ല കളിത്തോഴന്‍
(താലോല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thalolakkiliyude