പിന്നെയും വാത്മീകങ്ങളുയര്‍ന്നൂ

പിന്നെയും വാത്മീകങ്ങളുയര്‍ന്നൂ നൂറ്റാണ്ടിന്റെ
കിന്നരപ്രകാണ്ഡത്തില്‍ മാനിഷാദകള്‍ പൂത്തു

മാറ്റുവിന്‍ ചട്ടങ്ങളെ മാറ്റുവിന്‍ പടവാളിന്‍
മാറ്റൊലി മുഴങ്ങുന്നു മാനസക്ഷേത്രങ്ങളില്‍

അഗ്നിവീണകള്‍ പേറി ഭഗ്നമോഹത്തിന്‍ മുന്നില്‍
മുള്‍ക്കിരീടങ്ങള്‍ ചൂടി ചേതന വിതുമ്പുമ്പോള്‍

കാലത്തിന്‍ മിഴിത്തുമ്പിലുതിരും നീര്‍മുത്തിന്റെ
ശോകഭാരങ്ങള്‍ ശോകവാഹിനിയൊഴുക്കുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Pinneyum valmeekangaluyarnnu