നവരസ സാരസനടനം

Year: 
2000
Navarasa sarasa nadanam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

നവരസ സാരസനടനം
ഇതാ ജപമയ താണ്ഡവലയനം
സ്വരമുഖരം ശ്രുതിലയഭരിതം
പ്രണവ ചാന്ദ്രകിരണം
നവരസ സാരസനടനം..നടനം..നടനം

ശുഭലയഭാവുക ദലമുകുളം
ഇരു കനല്‍മിഴിയില്‍
ഗൗരീവിഹാരം ജടമുടിയില്‍
തിരുജടമുടിയില്‍
ഗംഗാതരംഗങ്ങള്‍ രജതനിലാവില്‍
രജനീതാരങ്ങള്‍  നെറുകില്‍
ബ്രഹ്മാനന്ദം പകരും യാമം
പാര്‍വ്വണമൃദുയാമം
നവരസ സാരസനടനം..നടനം..നടനം

ഹരിതവസന്ത സുഗന്ധികളേ
ജപസന്ധ്യകളേ
നീഹാരഹാരം നീയണിയൂ
ഈ കൊടുമുടിയില്‍
കൈലാസശൃംഗങ്ങള്‍ രംഗങ്ങളായി
കാലം ശ്രീലയമായി
ശാന്താകാരം സാന്ത്വനഭാവം
ശ്രാവണവെണ്മുകിലായ്

Navarasa Saarasa Nadanam - Pilots