ദൂരേ പൂപ്പമ്പരം

ദൂരേ പൂപ്പമ്പരം മലനിര തിരയുകയായ്
മേലേ വാൽത്തുമ്പിപോൽ ചിറകടി തുടരുകയായ്
ചിത്രാംബരവീഥിയിൽ..കാണാക്കര തേടുവാൻ
കിനാക്കിളിയേ പറന്നുവരൂ
വാനിലൊരമ്പിളിപോലെ മിഴി മിന്നി മിനുങ്ങി വരുന്നേ
മണ്ണിലെ മാമരമലരേ കുരവയുമായ് വരവേൽക്കാം

പകൽ വെയിൽ കസവിടും നിഴൽ പുഴയോരങ്ങൾ...ഓരങ്ങൾ
നിലാമഞ്ഞിൽ തളിരിടും വെറും കുളിരോളങ്ങൾ...ഓളങ്ങൾ
കാണാക്കാറ്റിൻ കൈവിരൽ താഴ്‌വാരങ്ങൾ തഴുകവേ
ആകാശതീരങ്ങൾ തേടി പാറുന്നു പൊൻമൈനകൾ
താഴേ മിന്നാരങ്ങൾ പോലെ
മേയാത്ത മൺ‌കൂട് മിന്നാതെ മിന്നുന്നു

പൊന്നും മുത്തും വിളയുമീ കുന്നിൻ ചരിവോരങ്ങൾ....ഓരങ്ങൾ
മണ്ണും വിണ്ണും തെളിയുവാൻ പെയ്യും മഴമേഘങ്ങൾ...മേഘങ്ങൾ
ഏതോ ദൂതൻ വരികയായ്..ഓരോ മനസ്സും തരളമായ്
മാനത്തെ മാലാഖമാരേ, നേരുന്നിതാ മംഗളം
മെയ്മാസനക്ഷത്രമല്ലേ
മണ്ണിന്റെ മക്കൾക്കു വെൺ‌ദീപമാകുന്നു.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore Poppamparam

Additional Info

Year: 
2000

അനുബന്ധവർത്തമാനം