ലില്ലിപ്പൂവിന്‍ നാവില്‍ - M

ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
പാടും പാട്ടിലാകെ സ്നേഹരാഗം
വാനമ്പാടി താനേ മൂളിയെന്നും
ചെമ്മാനത്തെ പൂത്താലം
ഇന്നാരോ വാരിത്തൂകി
പോരൂ നീ രാവില്‍
നിലാവിന്റെ നാടാകെ ദീപങ്ങളായ്

കനിഞ്ഞ മുന്തിരിക്കുലകളുമായ്
വിരുന്നൊരുക്കും കുരുവികളേ
കഥകള്‍ പറയാം ശാരോണിന്‍ ഗീതം
ഇനിമയമായ് പാടിടാം
ഇരവിലുറങ്ങും യേറൂശലേമിനെ
ഇനിയുണര്‍ത്താന്‍ പോയിടാം
നേരം പോയീ ശാലേംരാജനേ
ഉണരുണരൂ പ്രിയനേ

ഒലീവിന്‍ ചില്ലകള്‍ അണിഞ്ഞൊരുങ്ങി
കാനാവിൽ യേശുവിനോശാനയായ്
അംബരസീമതന്‍ ഓരത്തനന്തമായ്
ഒരു സ്നേഹ യോര്‍ദാന്‍തടം
അവിടെ സോളമന്‍ സുരഭില രാഗങ്ങള്‍
അറിയാതെ മൂളീടുന്നു
രാഗോല്ലാസനായ് രാജകുമാരാ
സങ്കീര്‍ത്തനം പാടി വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lillippoovin naavil - M

Additional Info

Year: 
2000

അനുബന്ധവർത്തമാനം